വൈപ്പിൻ: ചെറായി ദേവസ്വംനട ജംഗ്ഷനിലെ രംഭ ഫ്യൂവൽസിൽനിന്ന് 1.30 ലക്ഷം രൂപയും ഫോണും അപഹരിച്ചു. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. രാവിലെ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് ഓഫീസിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. മുനമ്പം പൊലീസെത്തി സി.സി ടിവി പരിശോധിച്ചു. ജാക്കറ്റ് ധരിച്ച യുവാവാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി. മുനമ്പം ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.