
കൊച്ചി: ജില്ലയിലെ ജനതാദൾ എസ്. പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. യോഗത്തിൽ ജനതാദളിന്റെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മനോജ് പെരുമ്പിള്ളി അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എൻ. സുഗതൻ, അഡ്വ. ജോർജ് തോമസ്, എം.ടി. നിക്‌സൺ, മുജീബ് റഹ്മാൻ, കമലാ സദാനന്ദൻ, എസ്. ശ്രീകുമാരി, കെ.എൻ. ഗോപി, ടി.സി. സഞ്ജിത്, തുടങ്ങിയവർ സംസാരിച്ചു.