
കൊച്ചി: സ്വപ്‌നയുമായി ഷാജ് കിരൺ നടത്തിയ സംഭാഷണത്തിന്റെ റെക്കോഡിംഗ് ഇന്നു പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ആർ. കൃഷ്‌ണരാജ് മാദ്ധ്യമങ്ങളോടു പറഞ്ഞു. പിണറായി വിജയനുമായി ബന്ധമില്ലെന്ന് ഷാജ് ചാനലുകളിൽ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്‌ണന്റെയും വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്തതു കൊണ്ടാണ് കെ.പി. യോഹന്നാൻ കുഴപ്പത്തിലായതെന്ന് ഷാജ് പറയുന്നതിന്റെ ശബ്ദ രേഖയുണ്ട്. ഷാജിനെ വിളിച്ചു വരുത്തിയതല്ലെന്നും സ്വന്തം നിലയ്ക്കാണ് വന്നതെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇന്ന് ഉചിതമായ സമയത്ത് ശബ്ദരേഖ പുറത്തുവിടും.