
ആലുവ: എം.ജി സർവകലാശാല ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ശ്രുതി സാബുവിനെ ആലുവ ശ്രീനാരായണ ക്ലബ്ബ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാംഗം സാബുവിന്റെയും നിഷയുടെയും മകളും മുൻ ജി.സി.ഡി.എ സെക്രട്ടറി എം.എൻ. സത്യദേവന്റെ കൊച്ചുമകളുമാണ്. ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ മെമന്റോ നൽകി. സെക്രട്ടറി കെ.എൻ. ദിവാകരൻ, പി.എം. വേണു, ശാഖ വൈസ് പ്രസിഡന്റ് രാജേഷ് തോട്ടക്കാട്ടുകര, വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.