ഫോർട്ടുകൊച്ചി: ലഹരിസംഘം ഹോംസ്റ്റേയിൽ കയറി അടിച്ച് തകർത്ത സംഭവത്തിൽ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ജിനാസ്, താമരപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ്, പുതുവൈപ്പ് സ്വദേശി സനൂബ് എന്നിവരെയാണ് ജാമ്യത്തിൽ വിട്ടത്.
വിനോദ സഞ്ചാരികളായ പെൺകുട്ടികളെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ലഹരി സംഘം തിങ്കളാഴ്ച വൈകിട്ട് ഹോംസ്റ്റേയിൽ ആക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പെൺകുട്ടികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ഇവർ മൊഴി നൽകുന്നതിൽ സഹകരിക്കുന്നില്ലെന്നാണ് സൂചന.