കൊച്ചി: എറണാകുളം നഗരത്തിലെ ടി.പി.ആർ നിരക്ക് 18.2 ശതമാനമായി ഉയർന്നെന്നും രോഗം വളരെ വേഗം വ്യാപിക്കുന്നുവെന്നും ജില്ലാ ആരോഗ്യ വിഭാഗം. പ്രതിവാര അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് വിലയിരുത്തൽ. ആശുപത്രികളിൽ കൊവിഡ് കിടപ്പു രോഗികൾ കൂടി വരുന്നുവെന്നും, ചിലർക്ക് ഗുരുതരം ആവുന്നുണ്ടെന്നും യോഗം വിലയിരുത്തി. കുട്ടികളിൽ ഗുരുതര രോഗം ഉണ്ടായിട്ടില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പ്രതിനീധീകരിച്ച് ഡോ. രാജീവ് ജയദേവൻ, ഡോ. മരിയ വർഗീസ്, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. അനിത തിലകൻ, ഡോ. പവൻ മധുസുധൻ, ഡോ. രാജലക്ഷ്മി അർജുൻ, ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഡോ. വി. ജയശ്രീ, കെ.ജി.എം.ഒ.എയുടെ പ്രതിനിധികളായി ഡോ. സോഫിയ ഫിലിപ്പ്, ഡോ. കെ.എ ദീപ, ഡോ. ടി.എസ്.അനീഷ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. സജിത്ത് ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.