rachel

കൊച്ചി: അടൂർ നെല്ലിമൂട്ടിൽ മത്തായി മുതലാളിയുടെ മകളും എഴുത്തുകാരിയുമായ ഡോ. റെയ്ച്ചൽ മത്തായി (96) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ബംഗളൂരു മഡിവാല കൽപ്പള്ളി സെമിത്തേരിയിൽ. തിരുവനന്തപുരം ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ സൂപ്രണ്ടായിരുന്നു. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: തങ്കമ്മ മത്തായി. സഹോദരങ്ങൾ: പ്രൊഫ. സൂസൻ രാമസ്വാമി, ഫിലിപ്പോസ് മത്തായി, പരേതയായ എലിസബത്ത് മത്തായി.