തൃക്കാക്കര: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി. മലപ്പുറം സ്വദേശിയും വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷെമിലിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. നീലഗിരി ഗൂഡല്ലൂർ ശ്രീമധുര കുമ്മാത്തികര സ്വദേശിനിയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പ്രതി ജൂണിൽ കാക്കനാട് വാഴക്കാലയിലെ ഹോട്ടലിൽ വച്ചും പിന്നീട് പലസ്ഥലങ്ങളിൽ വച്ചും യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.