
കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജാഗ്രത വണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 2022ൽ ഇതുവരെ 1,089 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 382 സ്ഥിരീകരിച്ച കേസുകളും ആറ് സംശയിക്കുന്ന മരണങ്ങളും ഒരു സ്ഥിരീകരിച്ച മരണവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കേസുകൾ മേയ് മാസത്തിലാണ്. 514 സംശയിക്കുന്ന കേസുകളും 131 സ്ഥിരീകരിച്ച കേസുകളും. ജൂണിലിതുവരെ 142 സംശയിക്കുന്ന കേസുകളും 62 സ്ഥിരീകരിച്ച കേസുകളുമുണ്ട്. തൃക്കാക്കര നഗരസഭ, കൊച്ചി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന തമ്മനം, കൂത്തപ്പാടി, കലൂർ, ഇടപ്പള്ളി, പൊന്നുരുന്നി, വെണ്ണല, ചളിക്കവട്ടം എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ.