കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. പല്ലാരിമംഗലം വള്ളക്കടവ് ഭാഗത്ത് പുതുകുന്നത്ത് വീട്ടിൽ ഇബ്രാഹിമാണ് (55) പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.