ebin
എബിൻ

കൊച്ചി: എം.ഡി.എം.എയുമായി യുവാവ് കൊച്ചി നർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. എറണാകുളം നോർത്ത് കുറുപ്പംബഗത്ത് എബിനെയാണ് 140 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റുചെയ്തത്. പാഴ്‌സൽ സർവീസ് ജീവനക്കാരനായ എബിൻ ബംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് എറണാകുളത്തെത്തിച്ച് യുവാക്കൾക്ക് നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെണ്ണലയിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്.