കുറുപ്പംപടി: ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ഇളമ്പകപ്പിള്ളി ആദർശ് മനോഹരന് അകനാട് മിൽമ കവലയിൽ പൗര സ്വീകരണം നൽകി. ഹൈദരാബാദിൽ നടന്ന 44ാം ദേശീയ പഞ്ചഗുസ്തി മൽസരത്തിൽ ആദർശ് മെഡൽ നേടിയിരുന്നു. ഒക്ടോബറിൽ തുർക്കിയിലാണ് ലോക പഞ്ചഗുസ്തി മത്സരം.
അനുമോദന സമ്മേളനം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം മുടക്കുഴ ശാഖാ പ്രസിഡന്റ് എൻ.എ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉപഹാരം നൽകി. യൂണിയൻ കൺവീനർ സജിത് നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, നിഷ സന്ദീപ്, രജിത ജയ്മോൻ, ജോഷി തോമസ്, പി.കെ.ശിവദാസ്, എം.പി. ദാസൻ, പി.കെ. സത്യൻ, ആദർശ് മനോഹരൻ എന്നിവർ പ്രസംഗിച്ചു.