p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഭരണ രാഷ്ട്രീയനേതൃത്വം അട്ടിമറിക്കുന്നെന്നും അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹർജി 17ന് പരിഗണിക്കാൻ മാറ്റി. അതിജീവിതയുടെ അഭിഭാഷക ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റിയത്.