അങ്കമാലി:നഗരസഭയിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മസേനയ്ക്കായി വാങ്ങിയ പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ റെജി മാത്യു നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ലിസി പോളി , റോസിലി തോമസ്, കൗൺസിലർമാരായ ടി.വൈ.ഏല്യാസ്, എ.വി. രഘു, ജെസ്മി ജിജോ, ജാൻസി അരീയ്ക്കൽ, ജിത ഷിജോയ്, ഷൈനി മാർട്ടിൻ, സിനി, ഗ്രേസി ദേവസ്സി, ലേഖ മധു, ഹെൽത്ത് സൂപ്പർവൈസർ എം.എൻ.നൗഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിയാസുദ്ദീൻ, ജെ.എച്ച്.ഐ പ്രദീപ് രംഗൻ, സെക്രട്ടറി ഇൻചാർജ് ടി.വി. ശോഭിനി എന്നിവർ സംബന്ധിച്ചു.