
കാലടി: യു.ആർ.എഫ് ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടിയ ദേവക് ബിനുവിനു വണ്ടർ കിഡ് അവാർഡ് സമ്മാനിച്ചു. .വിദ്യാരംഭ ദിനത്തിൽ റാണി എന്ന വലിയ കുതിരപ്പുറത്ത് സ്കൂളിൽ എത്തിയ ദേവക് ബിനു ശ്രദ്ധേനേടിയെടുത്തിരുന്നു തുടർന്നാണ് വണ്ടർ കിഡ് അവാസിന് ദേവകിനെ തിരഞ്ഞെടുത്തത്.
ഇന്നലെ ടോളിൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ദേവകിന് അവാർഡ് സമ്മാനിച്ചത്.
രാവിലെ 10 ന് നീലീശ്വരം പള്ളുപേട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ദേവകിന്റെ കുതിര സവാരി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തു പ്രസിഡന്റ് സെബി കിടങ്ങേൻ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നത്തുനാട് എസ്.എൻ.ഡി.പി.യൂണിയൻ ചെയർമാൻ കെ.ആർ.കർണൻ, പ്രകാശ് പറക്കാട്ട്, പ്രീതി പറക്കാട്ട് , സിനി ആർട്ടിസ്റ്റ് പ്രിയങ്ക, വാർഡ് അംഗങ്ങളായ വിജി റെജി, ആനി ജോസ്, സതി ഷാജി, മിനി സേവ്യർ, പി.ജെ.ബിജു,വിവിധ എസ്.എൻ.ഡി.പി.ശാഖാ യോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മലയാറ്റൂർ പള്ളി മുറ്റത്ത് വികാരി ഫാ.വർഗീസ് മണവാളൻ ദേവകിനെ സ്വീകരിച്ചു.അവാർഡ് ദാന ചടങ്ങിന്റെ
ബെന്നി ബെഹനാൻ എം.പി.ഉദ്ഘാടനം നിർവഹിച്ചു.യു.ആർ.എഫ് ബുക്ക് ഓഫ് റിക്കാർഡ്സ് ഇന്റർനാഷണൽ ജൂറി അംഗം ഡോ.ഗിന്നസ് സുനിൽ ജോസഫ് വണ്ടർ കിഡ് അവാർഡ് ദേവകിനു സമ്മാനിച്ചു. സ്കൂൾ ചെയർമാൻ ഡോ.കെ.വി.ടോളിൻ, എസ്.എൻ.ഡി.പി. നീലീശ്വരം ശാഖയോഗം പ്രസിഡന്റ് കെ. ഡാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, പറക്കാട്ട് ഗ്രൂപ്പു മാനേജിംഗ് ഡയറക്ടർ പ്രീതി പറക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നീലീശ്വരം പറക്കാട്ട് ബിനുകുമാർ-ശ്രുതി ദമ്പതികളുടെ മകനാണ് രണ്ടാം ക്ലാസുകാരനായ ദേവക് ബിനു.