തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതി രൂപീകരണങ്ങൾക്കായുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ തീരുമാനിച്ച പദ്ധതി നിർദ്ദേശങ്ങളുടെ ഭേദഗതികൾക്കായി 11 മുതൽ 16 വരെ നഗരസഭയിലെ 49 വാർഡുകളിലും വാർഡ് സഭാ യോഗങ്ങൾ ചേരും.