
കുറുപ്പംപടി: വായ്ക്കര ഗവ.യു.പി.സ്കൂളിലെ പുതിയ പ്രീ-പ്രൈമറി കെട്ടിടത്തിന്റേയും ജനകീയാസൂത്രണ രജത ജൂബിലി സ്മാരക പ്രവേശന കവാടത്തിന്റേയും ടോയ്ലറ്റ് ബ്ലോക്കിന്റേയും ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ സ്വാഗതം ആശംസിച്ചു. മന്ത്രി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടർ കെൽ, അസി.എൻജിനിയർ എന്നിവർക്കും രായമംഗലം ഗ്രാമപഞ്ചായത്തിനും ഉപഹാരങ്ങൾ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.എം.സലിം, സി.ജെ. ബാബു, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ രാജി ബിജു, ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, അംഗങ്ങളായ കെ.എൻ. ഉഷാദേവി, മാത്യു ജോസ് തരകൻ, ഫെബിൻ കുര്യാക്കോസ്, പെരുമ്പാവൂർ എ.ഇ.ഒ വി.രമ എന്നിവർ സംസാരിച്ചു.