കോലഞ്ചേരി: മഴുവന്നൂർ സർവീസ് സഹകരണബാങ്കിൽ 'മാതൃസഹായം' പലിശ രഹിത വിദ്യാഭ്യാസ വായ്പവിതരണ പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി. ഒ. പീറ്റർ അദ്ധ്യക്ഷനായി. കെ.എൻ.ശിവൻ, കെ.ജെ. തോമസ്, എം.ഐ. കുര്യാച്ചൻ, ഒ.എം.ഹരിദാസ്, സുജാത ശശി, വി.പി.ആര്യ,സോമി സാജു, പി. എബ്രഹാം, ബാങ്ക് സെക്രട്ടറി എം.എ. സാറാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.