മൂവാറ്റുപുഴ: വൈസ്‌മെൻസ് ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയൺ ഡിസ്ട്രിക്റ്റ് VI -ന്റെ കീഴിൽ തൃക്കളത്തൂർ സെഞ്ചുറി എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിച്ചു. മൂവാറ്റുപുഴ വൈസ്‌മെൻ ടവേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലെ ക്ലബ്ബിന്റെ ഉദ്ഘാടനം റീജിണൽ ഡയറക്ടർ സന്തോഷ് ജോർജ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റായി സനു വേണുഗോപാലും സെക്രട്ടറിയായി കെ.എസ്. ദിനേശും ട്രഷററായി ബേസിൽ സി. ബേബിയും ചുമതലയേറ്റു.വൈസ്‌മെൻ ടവേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ പ്രേജക്ടുകളുടെ ഉദ്ഘാടനം എൽദോസ് മാമൂടൻ നിർവഹിച്ചു . പ്രതീഷ് പോൾ, സുനിൽ ജോൺ, സജി പേയ്ക്കൽ,​ എസ്. കൃഷ്ണമൂർത്തി ഡോ.ജേക്കബ് എബ്രഹാം,റോയി പോൾ, ആർ. ഹരിപ്രസാദ് , പോൾ കൊറ്റാഞ്ചേരി, ജയിംസ് മാത്യൂ എന്നിവർ പങ്കെടുത്തു.