കളമശേരി: ഏലൂർ മുനിസിപ്പാലിറ്റി കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനം വനിതാ ക്ലസ്റ്ററിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായായിരുന്നു പരീശീലനം. കുടുംബശ്രീ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി സർവ്വേ പൂർത്തിയാക്കണം.

സി.ഡി.എസ് ചെയർപേഴ്സൺ വിനയാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ലീലാ ബാബു വാർഡ് കൗൺസിലർ സരിതാ പ്രസീദൻ റിസോഴ്സ് പേഴ്സൺ മാരായ മെറ്റിൽഡാ ജെയിംസ്, സിനി ജോയ്സൺ എന്നിവർ പങ്കെടുത്തു.