കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ദീപാ ജോയി ലിസ്റ്റ് ഏറ്റുവാങ്ങി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, സെക്രട്ടറി, വി.ഇ.ഒ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിലും വി.ഇ.ഒ യുടെ ഓഫീസിലും ലിസ്റ്റ് പരിശോധനക്ക് ലഭ്യമാണ്. കരട് ലിസ്റ്റിൽ ആക്ഷേപമുള്ളവർ 17ന് മുമ്പ് കൂവപ്പടി ബി.ഡി.ഒയ്ക്ക് അപ്പീൽ നൽകേണ്ടതാണ്.