bibin

ആ​ലു​വ​:​ ​ആ​ലു​വ​ ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​നി​ൽ​ ​നി​ന്ന് ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​താ​ര​മാ​യി​ ​വ​ള​ർ​ന്ന​ ​ബി​ബി​ൻ​ ​അ​ജ​യ​ന് ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​ജ​ന​സേ​വ​ ​സ്ഥാ​പ​ക​നും​ ​മു​ൻ​ചെ​യ​ർ​മാ​നു​മാ​യ​ ​ജോ​സ് ​മാ​വേ​ലി​യു​ടെ​ ​താ​യി​ക്കാ​ട്ടു​ക​ര​യി​ലു​ള്ള​ ​വ​സ​തി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ജ​ന​സേ​വ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ചാ​ർ​ളി​പോ​ൾ​ ​മ​റ്റ് ​ജ​ന​സേ​വാ​ ​അം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ത്തു. 2006​ൽ​ ​എ​ട്ടാം​ ​വ​യ​സി​ൽ​ ​ബി​ബി​ന്റെ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും​ ​സം​ര​ക്ഷ​ണം​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള​ ​അ​മ്മ​ ​വ​സ​ന്ത​യു​ടെ​ ​അ​പേ​ക്ഷ​യെ​ ​തു​ട​ർ​ന്ന് ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ​ഏ​റ്റെ​ടു​ത്ത​ത്.​ 2008​ ​ൽ​ ​ജോ​സ് ​മാ​വേ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​ജ​ന​സേ​വ​ ​സ്‌​പോ​ട്‌​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ചി​ട്ട​യാ​യ​ ​പ​രി​ശീ​ല​ന​മാണ് നേട്ടത്തിന് പിന്നിൽ .