കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതി കവി എസ്. രമേശൻ നായർ സ്മാരകകവിത രചനാമത്സരം നടത്തുന്നു. പരമാവധി 60 വരികൾ എഴുതാം. 18 വയസിന് താഴെയുള്ളവർ ജൂനിയർ വിഭാഗത്തിലും 18 തികഞ്ഞവർ സീനിയർ വിഭാഗത്തിലുമാണ്. ഡി.ടി.പിയെടുത്ത് രണ്ടുകോപ്പി ജൂലായ് 31ന് മുമ്പായി സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്‌സ്, കൊച്ചി 682017 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9074097212.