akashavani

കൊച്ചി: ആകാശവാണി കൊച്ചി എഫ്.എം നിയമവേദി 25ാം വാർഷികം കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ദൂർദർശൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം മേധാവി പി.ബാലൻ, സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഹരിഗോവിന്ദ്, ഡി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ മുഖ്യാതിഥിയായി. പ്രോ വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ്, സബ് ജഡ്ജ് രഞ്ജിത്ത് കൃഷ്ണൻ, ഡി.ബി.ബിനു എന്നിവർ സംസാരി​ച്ചു.