കൊച്ചി: കൊച്ചി കോർപ്പറേഷൻ, ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടേയും സിഹെഡിന്റെയും സഹകരണത്തോടെ കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന ഇന്ററാക്ട് ബയോജൈവവൈവിദ്ധ്യ പദ്ധതിയുടെ ഭാഗമായി എറണാകുളം സുഭാഷ് ചന്ദ്രബോസ് പാർക്കിൽ തയാറാക്കിയ പ്രകൃതി വ്യാഖ്യാന മേഖല ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഫോർട്ട്‌കൊച്ചി മട്ടാഞ്ചേരി പ്രദേശത്തെ വൃക്ഷങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനവും സുഭാഷ്ചന്ദ്ര ബോസ് പാർക്കിൽ നടക്കും.