
കൊച്ചി: പേട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷൻ പുതിയ മെട്രോപാതയിൽ രണ്ടു ദിവസത്തെ സുരക്ഷാ പരിശോധന വെള്ളിയാഴ്ചയും തുടർന്നു. 1.8 കിലോമീറ്റർ നീളത്തിലുള്ള പുതിയ പാതയിലെ ബെയറിംഗ്, പിയർ എന്നിവയും ട്രെയിൻ ഓടിച്ചുള്ള പരിശോധനയും പൂർത്തിയായി. പരിശോധനാ വിവരങ്ങളുടെ ഏകോപനം ഇന്ന്. മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ നിഥിഷ് കുമാർ രജ്ഞൻ, ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഇ. ശ്രീനിവാസ്, എം.എൻ. അതാനി, സീനിയർ ടെക്നിക്കൽ ഇൻസ്പെക്ടർ എൻ.ജി. പ്രസന്ന എന്നിവർക്കൊപ്പം കെ.എം.ആർ.എൽ ഡയറകടർ സിസ്റ്റംസ് ഡി.കെ സിൻഹ എന്നിവരടങ്ങുതാണ് പരിശോധനാ സംഘം.