കൊച്ചി: കേരള കവിസമാജം ഓൺലൈൻ കവിസദസ് ഇന്ന് വൈകിട്ട് 6ന് നടക്കും. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയാകും. കവിസമാജം പ്രസിഡന്റ് അഡ്വ.എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കെ.എസ്. ലീല, കെ.വി. അനിൽകുമാർ, ജോസഫ് ആന്റണി, കാവ്യ ഭാസ്കർ, സുകുമാർ അരിക്കുഴ, ബാബുരാജ് വൈറ്റില, മധു കുട്ടംപേരൂർ തുടങ്ങിയവർ പങ്കെടുക്കും. സമാജം സെക്രട്ടറി പ്രശാന്തി ചൊവ്വര സ്വാഗതവും ജോ. സെക്രട്ടറി നൂറുൽ അമീൻ നന്ദിയും പറയും.