കൊച്ചി: ബി.എസ്.എൻ.എൽ എറണാകുളം മേഖലയിൽ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം വൈ.എം.സി.എ ഹാളിൽ നടന്നു.
ചലച്ചിത്ര സംവിധായകരായ റോയ് മണപ്പള്ളിൽ, ശ്യാംലാൽ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും കലാപരിപാടികളും ഉണ്ടായിരുന്നു. ടി.കൃഷ്ണകുമാർ, അരുൺ കുമാർ, സാബു സി.കുര്യൻ, വി.ബൈജു, മിനി മനു തുടങ്ങിയവർ പ്രസംഗിച്ചു.