കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലുളള ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്‌സ്

നിയമനം നടത്തുന്നതിന് അപേക്ഷക്ഷണിച്ചു. യോഗ്യത: എ.എൻ.എം , ജെ.പി.എച്ച്.എൻ, ബി.സി.സി.പി.എ.എൻ, സി.സി.പി.എൻ അല്ലെങ്കിൽ സി.എൻ.എം, ബി.എസ്.സി നഴ്സിംഗ്, ബി.സി.പി.എൻ.
പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്കും കോർപ്പറേഷൻ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്കും മുൻഗണന.
താത്പ്പര്യമുള്ളവർ വെള്ളപേപ്പറിൽ നിശ്ചിതഅപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം 18 ന് വൈകിട്ടു മൂന്നിനു മുമ്പായി കൊച്ചി കോർപ്പറേഷൻ മെയിൻ ഓഫീസ് പ്ലാനിംഗ് സെല്ലിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04842369007