പെരുമ്പാവൂർ: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷെല്ലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പാലാ കെ.എം. മാത്യു സ്മാരക പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകൻ വി.ടി. കൃഷ്ണകുമാറിന് സമ്മാനിച്ചു. കുഞ്ഞിളം കയ്യിൽ സമ്മാനം നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീബാ ബേബി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരെ ജില്ലാ പ്രസിഡന്റ് ഡോ. എമ്മാനുവേലും മാതാപിതാക്കളെ സ്‌കൂൾ മാനേജർ റവ. ഡാനിയേൽ മാത്യുവും മികച്ച പി.ടിഎ. അംഗങ്ങളെ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസറും ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി, ആനി മാർട്ടിൻ, ടി.വൈ. ജോയി, എ.കെ. രാജേഷ്, എൻ.ജി. സജിത്ത്, പി.എസ്. സുബിൻ, എസ്. അജിത, ധന്യ ഷംജിത്ത്, അരുൺ കുമാർ, സുമ മനോജ്, റോഷ്വിൻ കെ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.