കോതമംഗലം: മതികെട്ടാൻ ചോല ബഫർ സോൺ ഒന്നര കിലോമീറ്റർ ആക്കി നിജപ്പെടുത്തിയതിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. എന്നിട്ട് വിഷയത്തിൽ ഹർത്താൽ നടത്തിയാൽ മതിയെന്നും ഡീൻ പറഞ്ഞു.സംസ്ഥാനത്ത് ആകെയുള്ള വന്യജീവി സങ്കേതങ്ങളിൽ മതികെട്ടാൻ ചോലയിൽ മാത്രമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അതിനുകാരണം വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആകാമെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് സംഭവിച്ചത് വലിയ വീഴ്ചയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.