കുറുപ്പംപടി: ജനകീയാസൂത്രണ പദ്ധതി പ്രകാരം മുടക്കുഴ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, അംഗങ്ങളായ ജോസ്. എ.പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, രജിത ജയ്മോൻ, ജോഷി തോമസ്, എൻ.പി. രാജീവ്, സെക്രട്ടറി സാവിത്രിക്കുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ദിവ്യ,രമ്യ, ദീപ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.