
കൊച്ചി: വർഗീയതയുടെയും വിഭജനത്തിന്റെയും രാഷ്ട്രിയത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി സർക്കാർ പരിശ്രമിക്കുന്നതെന്നും 'ലക്ഷദ്വീപിലും അത്തരം വിഭജനമാണ് അഡ്മിനിസ്‌ട്രേറ്ററെ വച്ച ബി.ജെ.പി നടത്തുന്നതെന്നും ബിനോയി വിശ്വം എം.പി. ലക്ഷദ്വീപ് സംരക്ഷണാർത്ഥം എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊച്ചി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, പി.കെ. രാജേഷ്, അഡ്വ.സുജിത്ത് എസ്.പി., റനീഷ് കാരിമറ്റം, ആൽവിൻ സേവ്യർ, കെ.എസ്. ജയദീപ്, രേഖ ശ്രീജേഷ് എന്നിവർ സംസാരിച്ചു.