കുറുപ്പംപടി: ലൈഫ് മിഷന്റെ ഭാഗമായി രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക മുടക്കുഴ പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റിൽ അപാകതകൾ ഉണ്ടെങ്കിൽ ഈ മാസം 17-ാം തീയതി മുതൽ പരാതി സമർപ്പിക്കാൻ അവസരമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അംഗങ്ങളായ വൽസ വേലായുധൻ, അനാമിക ശിവൻ, രജിത ജയ്മോൻ, സെക്രട്ടറി സാവിത്രി കുട്ടി, വി.ഇ.ഒ ജാൻസി തുടങ്ങിയവർ പങ്കെടുത്തു.