കൊച്ചി: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത വടുതല വെസ്റ്റ്, വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, ഇടപ്പളളി, ദേവൻകുളങ്ങര, കറുകപ്പിളളി, പാടിവട്ടം, തമ്മനം, തൃക്കണാർവട്ടം, കലൂർ നോർത്ത്, എളമക്കര സൗത്ത് എന്നിവിടങ്ങളിൽ പരിശോധനകൾ ശക്തമാക്കും. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കും. ഇതിനായി പ്രത്യേക ഫണ്ട് ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. യോഗത്തിൽ ജില്ലാ സർവെയലൻസ് ഓഫീസർ ഡോ.വിനോദ്, കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ തുടങ്ങി​യവർ പങ്കെടുത്തു.