കുറുപ്പംപടി: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എ, ബി.എസ്.സി ബിരുദ പരീക്ഷയിൽ വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ചരിത്ര വിദ്യാർത്ഥികളായ ലയ അബി ഒന്നാം റാങ്കും കെ.എം. അഗ്രിമ പത്താം റാങ്കും ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പി.എസ്.ആകാശ് രണ്ടാം റാങ്കും കരസ്ഥമാക്കി.

ലയ അബി കുറുപ്പംപടി തുരുത്തി പുതുശ്ശേരി അബി അബ്രഹാം- മോളമ്മ ജോർജ് ദമ്പതികളുടെ മകളാണ്.

ഐമുറി കാവുംപുറം കോട്ടപ്പടി വീട്ടിൽ കെ.എൻ. മണിയുടെയും സുനുവിന്റെയും മകളാണ് കെ.എം. അഗ്രിമ.

പി.എസ്. ആകാശ് പട്ടിമറ്റം പേഴുപ്പറമ്പിൽ പി.ആർ. സന്തോഷ്- സിനി ദമ്പതികളുടെ മകനാണ്.