മൂവാറ്റുപുഴ : റവന്യൂ വകുപ്പും കെ.എസ്.ഇ.ബിയും തമ്മിലുള്ള തർക്കത്തിന് ഉന്നത തലയോഗത്തിൽ തീരുമാനമായി .നഗരത്തിലെ ടി.ബി.ജംഗ്ഷനിലെ കെ.എസ്.ഇ.ബി.ഓഫീസിനുസമീപം റവന്യൂവക സ്ഥലത്ത് മാറാടി വില്ലേജ് ഓഫിസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു, വൈദ്യുതി വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമായത്. ഇവിടെ വില്ലേജ് ഓഫിസ് നിർമിക്കാൻ തിരുവനതപുരത്തു ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. മാറാടി വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം കെ.എസ്.ഇ.ബി .ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തിനു സമീപം നിർമിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥന്മാർ തമ്മിൽ തർക്കവും സംഘർഷവും ഉടലെടുത്തത്. ഒടുവിൽ രണ്ടു മാസം മുമ്പ് നിർമാണം തടഞ്ഞ കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള അറസ്റ്റും പൊലീസ് സ്റ്റേഷൻ ഉപരോധവും ഒക്കെ അരങ്ങേറി. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസംകെ.എസ്.ഇ.ബി. റവന്യു ഉദ്യോഗസ്ഥർ പങ്കെടുത്ത ഹൈപവർ കമ്മിറ്റി യോഗംപരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

നിലവിലുള്ള കെ.എസ് . ഇ .ബി ഓഫിസ് കെട്ടിടത്തിൽ 1400 ചതുരശ്ര അടി വില്ലേജ് ഓഫിസിന്റെ പ്രവർത്തനങ്ങൾക്കു വിട്ടു നൽകണം. ഇതിനു കെട്ടിടത്തിൽ സ്ഥലം ഇല്ലെങ്കിൽ കെട്ടിടത്തിൽ രണ്ടാം നില നിർമിച്ച് അതിൽ സൗകര്യം ഒരുക്കണം. മൂവാറ്റുപുഴ സബ് ഡിവിഷൻ ഓഫിസിനു സമീപം ആരംഭിച്ചിരിക്കുന്ന വില്ലേജ് ഓഫീസ് നിർമാണം 5 സെന്റിൽ പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി അധികൃതർ അനുവദിക്കണം. മതിൽ നിർമിക്കരുത്. എന്നീ നിർദേശങ്ങളാണ് ഹൈപവർ കമ്മിറ്റി മുന്നോട്ടു വച്ചിരിക്കുന്നത്. ധനവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ലാൻഡ് റവന്യു കമ്മിഷനർ കെ.ബിജു എന്നിവർ അടങ്ങുന്ന അന്തർ വകുപ്പുതല തർക്ക പരിഹാര സമിതിയാണ് തർക്കം പരിഹരിക്കാൻ നിർദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത് .മൂവാറ്റുപുഴയിൽ കെ.എസ്.ഇ.ബി 1 സെക്ഷൻഓഫിസ് സ്ഥിതി ചെയ്യുന്ന 34 സെന്റ് സർക്കാർ സ്ഥലത്തിൽ 6 സെന്റ് മാത്രമാണ് കെ.എസ്.ഇ.ബി.ക്ക് അനുവദിച്ചിട്ടുള്ളൂ എന്നും ബാക്കി സ്ഥലം കെ.എസ്. ഇ.ബി.യുടെ ഉടമസ്ഥതയിൽ ഉള്ളതല്ലെന്നും തഹസിൽദാർ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നും പത്ത് സെന്റ് സ്ഥ

ലമാണ് വില്ലേജാഫീസ് നിർമിക്കാനായി അനുവദിച്ചത്.എന്നാൽ ഇവിടെ മാറാടി വില്ലേജ് ഓഫിസിൽ നിർമിച്ചാൽ കെ.എസ്.ഇ.ബി.യിലേക്ക് ഭാരമേറിയ വസ്തുക്കളുമായി വരുന്ന ട്രയിലർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കയറുവാൻകഴിയില്ലന്നും നിലവിൽ ഉപയോഗിച്ചുവരുന്ന പാർക്കിങ് ഏരിയ നഷ്ടപ്പെടുമെന്നും വാദിച്ചായിരുന്നുകെ.എസ്.ഇ.ബി അധികൃതർ രംഗത്തു വ

ന്നിരുന്നത്.