കോതമംഗലം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് വക സ്ഥലത്ത് മാവിൻതൈ നട്ടു. താലൂക്ക്തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് എൽദോസ് പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസി. രജിസ്ട്രാർ സുനിൽ പൗലോസ്, കെ. മാത്യു, എം.ജി.പ്രസാദ്, എൻ.സി. ചെറിയാൻ എന്നിവർ പങ്കെടുത്തു.