പറവൂർ: സ്കൂളുകളിലെ പൂർവവിദ്യാർത്ഥി സംഘടനകൾക്ക് നിയമപരമായ പ്രവർത്തനാനുമതി ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി .പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിൽ പ്രാദേശിക വിഭവങ്ങൾ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മൂലം മുടങ്ങിയ ശാസ്ത്രോത്സവം, കായികമേള, സർഗോത്സവം എന്നിവ ഈ വർഷം മുതൽ സമയബന്ധിതമായി നടത്തും. പൊതുവിദ്യാലയങ്ങൾക്ക് ഇപ്പോൾ സാംസ്കാരിക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇതിനാലാണ് ജനങ്ങളുടെ സജീവമായ ഇടപെടൽ വിദ്യാലയങ്ങളിൽ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എസ്. ശർമ്മ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, രമേഷ് ഡി. കുറുപ്പ്, ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ, എൻ.എം. പിയേഴ്സൻ, ജോസ് തോമസ്, എം.ജെ. രാജു, ടി.വി. നിഥിൻ, അനു വട്ടത്തറ, ജി. ഗിരീഷ്, പറവൂർ ജ്യോതിസ്, എ.എസ്. സിനി, കെ.ആർ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.