ചോറ്റാനിക്കര: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തെ പാഠ്യേതര പ്രവർത്തനം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിജയ് പി. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. എൽ.പി. സ്കൂളിലേക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം തിരുവാണിയൂർ മരിയം ഗ്രാനൈറ്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ. ഏലിയാസും ഹൈസ്കൂളിലേക്കുള്ളത് ജെ.സി.ഐ കൊച്ചി ഇൻഫോപാർക്ക് പ്രസിഡന്റ് എൽദോസ് ചിറക്കച്ചാലിലും നിർവഹിച്ചു. പള്ളി വികാരി റവ. ഫാ. പോൾസൺ കീരിക്കാട്ടിൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. പ്രീത ജോസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് എന്നിവർ സംസാരിച്ചു.