പെരുമ്പാവൂർ:പ്രവാചകനിന്ദക്കെതിരെ പള്ളിപ്രം പടിഞ്ഞാറെ ജമാ അത്തിന്റെ കീഴിൽ നടന്ന പ്രതിഷേധ സംഗമം ചീഫ് ഇമാം സൂഫിയാൻ ബാഖവി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്. അബ്ദുൾ നാസ്സർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി കെ.വൈ. മുഹമ്മദ്, വൈസ് പ്രസിഡന്റ്. എം. കെ അബ്ദുൾ കരീം, ജോയിന്റ് സെക്രട്ടറിമാരായ എൻ.കെ.കരിം. എൻ.എ. സെയ്തുമുഹമ്മദ്, മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. സുലൈമാൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.