വൈപ്പിൻ: പ്രവാചകനിന്ദയ്ക്കെതിരെ വൈപ്പിൻ മേഖല മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പള്ളികളിൽ ജുമ്ആ നമസ്‌കാരത്തിന് ശേഷം പ്രതിഷേധ സംഗമം നടത്തി.ഇമാം ഷെഫീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. എടവനക്കാട് മഹല്ല് ജുമുഅത്ത് പള്ളിയിൽ നടന്ന പ്രതിഷേധ സംഗമം മുഹമ്മദ് സലീം നദ്‌വി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് കെ. കെ. ജമാലുദ്ദീൻ സെക്രട്ടറി ഇ. കെ.അഷ്‌റഫ് മഹല്ല് പ്രസിഡന്റുമാരായ കെ.കെ.അബ്ദുറഹ്മാൻ, കെ.എസ്.അബ്ദുൽസലാം, കെ.ഇ. അശ്‌റഫ് ഹാജി സാജുസ്മാൻ, റിൻഷാദ് ബാഖവി,മഹബൂബ് കൊച്ചി,ഇർഷാദ് മന്നാനി, ഷബീർ മിസ്ബാഹി,അഷ്‌റഫ് ബാഖവി എന്നിവർ നേതൃത്വം നൽകി.