വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാഹന സൗകര്യമൊരുക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. തീര മേഖലയിൽ നിന്നുൾപ്പെടെയുള്ള കുട്ടികളുടെ യാത്രാക്ലേശം സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.

സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവകാരുണ്യ-സാംസ്‌കാരിക കൂട്ടായ്മയായ 'കൈത്താങ്ങ്' നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം.എൽ.എ.നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ. പി. സുശീല പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് ബിനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കൈത്താങ്ങ് പ്രതിനിധികളായ പി. ആർ. ബൈജു, എം. ഉണ്ണിക്കൃഷ്ണൻ, ഹാരിസ് ഗാനി, വി. ടി. സുദർശനൻ, എം.എസ്. ഷീജ എന്നിവർ പ്രസംഗിച്ചു.