കാലടി ; മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സിൽ ആറാം റാങ്ക് നേടിയ നേടിയ ജ്യോതിക മോഹനനെ ഡി.വൈ.എഫ്.ഐ. ശ്രീമൂലനഗരം മേഖലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.എം ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറി എം.പി.അബു അദ്ധ്യക്ഷനായി. ശ്രീമൂലനഗരം മേഖലാ സെക്രട്ടറി പി.ടി. വിഷ്ണു, ആലുവ ബ്ലോക്ക് പ്രസിഡന്റ് എം.എ.ഷെഫീക്ക്, അതുൽ കൃഷ്ണ, വി.കെ.ജോഷി, മീന വേലായുധൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ടി.എ.ഷെബീർ അലി,എ.താഹ, കെ.സി.അജിത്ത്, അരുൺ ആന്റണി എന്നിവർ പങ്കെടുത്തു.