sn-college

പറവൂർ: എം.ജി. യൂണിവേഴ്സിറ്റി ബികോം ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ച എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ കെടാമംഗലം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാ‌ത്ഥിനി ചന്ദന ബിബിൻരാജിനെ ആദരിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പൊന്നാടയണിച്ചു. പ്രിൻസിപ്പൽ പ്രൊഫ. രംഗനാഥൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചെറായി ഞാറ്റുകണ്ടത്തിൽ ബിബൻരാജിന്റേയും നിതയുടേയും മകളാണ് ചന്ദന.

എം.ജി. യൂണിവേഴ്സിറ്റി ബികോം ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ച ചന്ദന ബിബിൻരാജിനെ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പൊന്നാടയണിക്കുന്നു.