കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസിൽ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

യു.ജി പ്രോഗ്രാമുകൾ

ബി.എസ്‌സി അനസ്‌തേഷ്യ ടെക്‌നോളജി, കാർഡിയാക് പെർഫ്യൂഷൻ ടെക്‌നോളജി, കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയബറ്റിസ് സയൻസസ്, ഡയാലിസിസ് തെറാപ്പി, എക്കോകാർഡിയോഗ്രഫി ടെക്‌നോളജി, എമർജൻസി മെഡിക്കൽ ടെക്‌നോളജി, ഇന്റൻസീവ് കെയർ ടെക്‌നോളജി, മെഡിക്കൽ റേഡിയോളജിക് ടെക്‌നോളജി, ന്യൂറോഇലക്ട്രോഫിസിയോളജി, ഒപ്‌ടോമെട്രി, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, ഫിസിഷ്യൻ അസിസ്റ്റന്റ്, റെസ്പിറേറ്ററി തെറാപ്പി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി എന്നിവയാണ് കോഴ്‌സുകൾ.

എല്ലാ കോഴ്‌സുകളും 4 വർഷം ദൈർഘ്യമുള്ളതാണ്. ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക് ടെക്‌നോളജി പ്രോഗ്രാമിന് അപേക്ഷിക്കാൻ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷങ്ങൾക്കെല്ലാംകൂടി 60 ശതമാനം മാർക്കും കണക്കിന് മാത്രമായി 60 ശതമാനം മാർക്കുംവേണം. മറ്റു കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെല്ലാംകൂടി 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.

പി.ജി പ്രോഗ്രാമുകൾ

എം.എസ്‌സി കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയബറ്റിസ് സയൻസസ്, ഡയാലിസിസ് തെറാപ്പി, എമർജൻസി മെഡിക്കൽ ടെക്‌നോളജി, ന്യൂറോഇലക്ട്രോഫിസിയോളജി, ഫിസിഷ്യൻ അസിസ്റ്റന്റ്, റെസ്പിറേറ്ററി തെറാപ്പി, മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജി, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസസ്, ബയോസ്റ്റാറ്റിറ്റിക്‌സ്, ഡെഗ്ലൂട്ടോളജി ആൻഡ് സ്വാളോയിംഗ് ഡിസോർഡേഴ്‌സ്, പി.ജി.ഡി.എം.ആർ.എസ്. എല്ലാം രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്‌സുകളാണ്. അതാത് വിഷയങ്ങളിൽ ബി.എസ്‌സി ബിരുദമാണ് യോഗ്യത.

ഓൺലൈലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശനപരീക്ഷ, കൗൺസലിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്‌സുകളുടെ ഫീസും മറ്റു വിവരങ്ങളും https:// amritha.edu/ahs എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484 2858383, 2858349.