ആലുവ: ഇരുകൈകളും പിന്നിലേക്ക് കൂട്ടികെട്ടി രണ്ട് യുവതികൾ ഇന്ന് പെരിയാർ നീന്തിക്കടക്കും. എടയപ്പുറം മണപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ മകൾ സൈറ സുൽത്താനയും ചൊവ്വര പുത്തൻവേലി ഹൗസിൽ പി.എസ്. അനഘയുമാണ് പെരിയാർ നീന്തിക്കടക്കുന്നത്.
വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്ബിൽ നിന്നും സജി വാളശ്ശേരിക്ക് കീഴിൽ നീന്തൽ പരിശീലനം നേടിയവരാണ് ഇരുവരും. രാവിലേ 7.30നു മണ്ഡപം കടവിൽ അൻവർ സാദത്ത് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. മണപ്പുറം ദേശം കടവിലേക്കാണ് നീന്തുന്നത്. 780 മീറ്ററാണ് പിന്നിടേണ്ട ദൂരം.