തോപ്പുംപടി: ട്രോളിംഗ് നിരോധന സമയങ്ങളിൽ ഫൈബർ വള്ളങ്ങൾ അനുവദിച്ചാൽ നിരോധനം ലംഘിക്കുമെന്ന് ബോട്ടുടമകൾ പറഞ്ഞു. കഴിഞ്ഞ ട്രോളിംഗ് നിരോധന സമയത്ത് ഇതര സംസ്ഥാന ഫൈബർ വള്ളങ്ങൾ നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് നിരോധനത്തിന് ശേഷം കിളി മീൻ ലഭ്യമാകാത്ത സാഹചര്യമുണ്ടായി. ഇത് ഇത്തവണയുമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും തടയാൻ ഫിഷറീസ് അധികൃതർ നടപടി സ്വീകരിക്കണമെന്നും ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊച്ചി തോപ്പുംപടി മേഖല പ്രസിഡന്റ് ടി.യു. ഫൈസൽ,വൈസ് പ്രസിഡന്റ് മുഹമ്മദ് സുധീർ എന്നിവർ പറഞ്ഞു. യോഗത്തിൽ ടി.യു. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് സുധീർ,സി.എ. റഷീദ്,കെ.ഐ. ഹാരിസ്,പി.എം. ബഷീർ,വി.എസ്. ചന്ദ്രൻ,പി.എച്ച് സിറാജ്,എം.എ.റഷീദ് തുടങ്ങിയവർ സംസാരിച്ചു.