മൂവാറ്റുപുഴ: എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ മൂവാറ്റുപുഴ നിർമല കോളേജിന് മിന്നുന്ന നേട്ടം. 37റാങ്കുകൾ കരസ്ഥമാക്കി കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു.

മികച്ച പഠനനിലവാരത്തിന്റെയും പരിശീലനത്തിന്റെയും അച്ചടക്കത്തിന്റെയും തെളിവാണ് ബിരുദ പരീക്ഷയിൽ നിർമല കോളേജിന് ലഭിച്ച തിളക്കമാർന്ന വിജയം. ഹിന്ദിയിൽ കെ. പി.വൈശാഖി ഒന്നാം റാങ്ക് കരസ്ഥമാക്കി. മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിന്നും 'ട' ഗ്രേഡോടെ അനറ്റ് പോൾ മൂന്നാം റാങ്കിന് അർഹനായി. മലയാളം വിഭാഗത്തിൽ അനഘ പ്രമോദ് മൂന്നാം റാങ്ക് നേടി. കൊമേഴ്‌സ് വിഭാഗത്തിൽ ഒന്നാം റാങ്ക് നിമ്മി ആന്റണിയും രണ്ടാം റാങ്ക് പി. ആർ അർച്ചനയും മൂന്നാം റാങ്ക് എ.ജി.അതുല്യയും സ്വന്തമാക്കി. മോഡൽ 3 ട്യൂറിസം മാനേജ്‌മെന്റ് ആദിൽ മീരാൻ ഒന്നാം റാങ്കും ആദർശ് സുധാകരൻ മൂന്നാം റാങ്കും മോഡൻ 3 കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഇ.എച്ച്. അൻഫിയ മൂന്നാം റാങ്കും ബി.വോക് വിഭാഗത്തിൽ ജെനിറ്റാ ജോസഫ് ഒന്നാം റാങ്കും നേടിയെടുത്തു. കൂടാതെ, ഹിന്ദി വിഭാഗത്തിൽ നിന്ന് അംബിക എം. നാലാം റാങ്കും ബിജി പോൾ ആറാം റാങ്കും, അലീന ജോണി എട്ടാം റാങ്കും കരസ്ഥമാക്കി. മലയാളം വിഭാഗത്തിൽ അശ്വതി വിശ്വംഭരൻ നാലാം റാങ്കും അനന്തു കെ. ബാബു അഞ്ചാം റാങ്കും കൊമേഴ്‌സ് വിഭാഗത്തിൽ ജിസിൽ തങ്കച്ചൻ ആറാം റാങ്കും, സുഹാന പി.എ. എട്ടാം റാങ്കും കൊമേഴ്‌സ് (മോഡൽ 3 ടാക്‌സേഷൻ) വിഭാഗത്തിൽ അഞ്ചാം റാങ്ക് ഗോപികൃഷ്ണനും ആറാം റാങ്ക് മിർസാന നജീബിനും ഒൻപതാം റാങ്ക് സമീറാ യൂസഫിനും ലഭിച്ചു. കൊമേഴ്‌സ് (മോഡൽ 3 ഓഫീസ് മാനേജ്‌മെന്റ്) വിഭാഗത്തിൽ സായ് കൃഷ്ണ അഞ്ചാം റാങ്കും ബ്ലസി ബാബു എട്ടാം റാങ്കും ആദിത്യ സുശീൽ ഒൻപതാം റാങ്കും കരസ്ഥമാക്കി. കൊമേഴ്‌സ് (മോഡൽ 3 ട്യൂറിസം മാനേജ്‌മെന്റ്) വിഭാഗത്തിൽ അതുൽ ബെന്നി പത്താം റാങ്കിന് അർഹനായി., കൊമേഴ്‌സ് (മോഡൽ 3 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വിഭാഗത്തിൽ ജാനു ബേബി നാലാം റാങ്കും ദേവപ്രിയ അശോകൻ ഒൻപതാം റാങ്കും കെ.എസ്.ശ്രീചന്ദ് പത്താം റാങ്കും കരസ്ഥമാക്കി. ബി.സി.എ. വിഭാഗത്തിൽ അഞ്ജന ബിജു ഏഴാം റാങ്കും അഞ്ജന സന്തോഷ് പത്താം റാങ്കും, ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്) വിഭാഗത്തിൽ കൃഷ്ണപ്രിയ പി. ബാബു ഒൻപതാം റാങ്കും ഉറപ്പിച്ചു. ഫിസിക്‌സിൽ അൽഫിയ അബ്ദുൾഖാദർ ഒൻപതാം റാങ്കും ബി.വോക് വിഭാഗത്തിൽ ജിഷ്ണു വി. വിജയൻ നാലാം റാങ്കും അലീന സുനിൽ അഞ്ചാം റാങ്കും സിയ അബ്ദുൾ സലാം ആറാം റാങ്കും രാധിക രമണൻ എട്ടാം റാങ്കും ജോസ് ആന്റണി പത്താം റാങ്കും നേടി കെമിസ്ട്രിയിൽ ഗോപിക ബാബുരാജും റാങ്ക് നേട്ടക്കാരുടെ പട്ടികയിൽപ്പെട്ടു.