തൃപ്പൂണിത്തുറ: നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൽ യു.ഡി.എഫ്. കൗൺസിലറെ അവഗണിച്ചുവെന്ന ആരോപണം ഉന്നയിച്ച് യു.ഡി.ഫ് അംഗങ്ങൾ നടത്തിയത് സമരാഭാസമാണെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ വാർഡുകളെയും പരിഗണിച്ചിരുന്നു. ഉയർന്നു വരുന്ന ആരോപണങ്ങൾ ആത്മാർത്ഥമായി സേവനം നടത്തുന്ന ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.